കടൽക്ഷോഭത്തിന്റെ കാരണങ്ങൾ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണവുമായി INCOIS / ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ( Indian National Centre for Ocean Information Services )
രംഗത്ത്.
തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ 2024 മാർച്ച് 23-ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ഒരു ന്യുനമർദ്ദം രൂപപ്പെടുകയും, മാർച്ച് 25 ഓടെ ഈ ന്യുനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയുണ്ടായി. ഇതിന്റെ ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ (11 മീ) വളരെ ഉയർന്ന തിരമാലകൾ സൃഷ്ടിക്കുകയും ,ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്യുകയുണ്ടായി.
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 31-03-2024 ഉച്ച മുതൽ കണ്ട കടൽ കയറുന്ന പ്രതിഭാസം “കള്ളക്കടൽ”/swell surge ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (INCOIS) സ്ഥിതീകരിച്ചു.
▪️കള്ളക്കടൽ /swell surge*എന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി (Southern Indian Ocean) ചില പ്രത്യേക സമയങ്ങളിൽ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയർന്ന തിരകൾ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ചു ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തുകയും ചെയ്യും. ഈ തിരകൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ “കള്ളക്കടൽ” എന്ന് വിളിക്കുന്നത്. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും/കയറാനും കാരണമാവുന്നു.
കള്ളക്കടൽ /swell surge സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും INCOIS വെബ്‌സൈറ്റ് (www.incois.gov.in/portal/osf/osf.jsp)ൽ
ലഭ്യമാണ്.