Friday, August 23, 2024
HomeINTER NATIONALറഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയവരെ സമയബന്ധിതമായ് നാട്ടിലെത്തിക്കും : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയവരെ സമയബന്ധിതമായ് നാട്ടിലെത്തിക്കും : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയവരെ സമയബന്ധിതമായ് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
യുദ്ധത്തിനായി റഷ്യയിലേക്ക് ഇന്ത്യക്കാരെ കടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യക്കാരെ യുദ്ധഭൂമിയിലേക്ക് വിടുന്നത് അംഗീകരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് റഷ്യൻ അംബാസഡറെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം. മലയാളികളെ കടത്തിയ ഏജന്റുമാരെ നിയമത്തിനു മുന്നിലെത്തിക്കും. കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ ഇതുവരെ അഞ്ചുതെങ്ങ് സ്വദേശിയായ ഒരാളെയും, പൂവാർ സ്വദേശിയേയും നാട്ടിൽ തിരിച്ചെത്തിക്കുവാൻ സാധിച്ചു. ബാക്കി ഉള്ളവർക്ക് വേണ്ടിയും സമയബന്ധിതമായി എത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

വിദേശത്തുള്ള ഇന്ത്യക്കാർക്ക് സുരക്ഷയൊരുക്കൽ മോദി സർക്കാരിന്റെ ഗ്യാരന്റിയാണ്. ഇന്ത്യക്കാർ എവിടെ ആപത്തിൽപ്പെട്ടാലും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കും. എൻ.ഡി.എ സ്ഥാനാർത്ഥികളും കേന്ദ്രമന്ത്രിമാരുമായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും അതിനായി പ്രവർത്തിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം റഷ്യയിൽ നിന്നും തിരിച്ചെത്തിയ പ്രിൻസ് സെബാസ്റ്റ്യൻ ആറ്റിങ്ങലിലെ തിരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ കുടുംബവുമായെത്തി കേന്ദ്രസർക്കാരിനും, വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി മിരളീധരനും നന്ദി അറിയിക്കുകയും, റഷ്യൻ യുദ്ധഭൂമിയിൽ നിന്ന് ഇനിയും വിവരങ്ങൾ ലഭിയ്ക്കാതെ കുടുങ്ങികിടക്കുന്ന അഞ്ചുതെങ്ങ് സ്വദേശികളായ ടിനുവിന്റെയും വിനീതിന്റെയും മാതാപിതാക്കൾ കേന്ദ്ര മന്ത്രി എസ് ജയശങ്കറിനെ നേരിൽകണ്ട് ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES