Friday, August 23, 2024
HomeINFORMATIONS & PROJECTSഎന്താണ് നീറ്റ് (NEET) പരീക്ഷ, മാർഗ്ഗ നിർദ്ദേശങ്ങൾ എന്തൊക്കെ.. ❓️

എന്താണ് നീറ്റ് (NEET) പരീക്ഷ, മാർഗ്ഗ നിർദ്ദേശങ്ങൾ എന്തൊക്കെ.. ❓️

നീറ്റ് അഥവാ The National Eligibility cum Entrance Test (Undergraduate) or (NEET) എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു യോഗ്യതാ പരീക്ഷയാണ്. രജിസ്‌ട്രേഷന്‍ മുതല്‍ പരീക്ഷ നടത്തി ഫലം പുറത്തു വിടുന്നത് വരെയുള്ള നീറ്റ് പരീക്ഷയുടെ പൂര്‍ണ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ്.

രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ മെഡിക്കല്‍ കോളേജുകളില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏകീകൃത യോഗ്യതാ പരീക്ഷയാണ് നീറ്റ് എന്നത് കൊണ്ടാണ് അതിനു ഇത്രത്തോളം പ്രാധാന്യം കൈവരുന്നത്. അതുകൊണ്ട് തന്നെ, ഈ പരീക്ഷക്ക് തയ്യാറെടുക്കുന്നതിലൂടെ രാജ്യത്തെ പ്രമുഖ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.സ്, ബി ഡി എസ് തുടങ്ങിയ വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടി മികച്ച കരിയര്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറക്കുന്നത്.

മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി മുന്‍പ് അഖിലേന്ത്യാ തലത്തില്‍ ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റിനോപ്പം മറ്റു പല പരീക്ഷകളും എഴുതണമായിരുന്നു. കൂടാതെ, വിവിധ സംസ്ഥാനങ്ങളില്‍ അവരുടേതായ പല പ്രവേശന പരീക്ഷകളും നില നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ പരീക്ഷകളൊക്കെ ഏകീകരിച്ചു നീറ്റ് കൊണ്ട് വന്നതിനാല്‍ മെഡിക്കല്‍ മേഖല തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ ഒരു പരീക്ഷ മാത്രം എഴുതിയാല്‍ മതി.

ദേശീയ നിലവാരമുള്ള പരീക്ഷയായതിനാൽ എല്ലാ നടപടിക്രമങ്ങളും വിദ്യാർത്ഥികൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

▪️പരീക്ഷ സംബന്ധമായി ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ എന്തൊക്കെ.. ❓️

ഡൗൺലോഡ് ചെയ്തെടുത്ത ‘നീറ്റ് – 2022’ അഡ്മിറ്റ് കാർഡ്.
തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐടി, മറ്റു സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലുമൊന്ന്.)
പാസ്പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച അതേ ഫോട്ടോ തന്നെയാകണം.)
പി.ഡബ്യു.ഡി. സർട്ടിഫിക്കേറ്റ് (ബാധകമെങ്കിൽ)
സ്ക്രൈബുമായി ബന്ധപ്പെട്ട കാര്യങ്ങൾ (ബാധകമെങ്കിൽ)
കോവിഡ് മുൻകരുതലുകൾ
വിദ്യാർഥികൾക്ക് നിർബന്ധമായും മാസ്ക്കു ധരിച്ചിരിക്കണം. മാസ്കിനു പുറമെ കൂടുതൽ സുരക്ഷക്ക് ഗ്ലൗസുപയോഗിക്കുന്നതും നല്ലതാണ്.

പരീക്ഷാകേന്ദ്രത്തിൽ ഒരു കാരണവശാലും കൂട്ടം കൂടി നിൽക്കാൻ പാടുളളതല്ല. സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ഒരു ക്ലാസ്സിൽ 24 കുട്ടികളാണ്, പരീക്ഷക്കുണ്ടാക്കുക.

▪️ഡ്രസ് കോഡ്.. ❓️

ഡ്രസ് കോഡ് സംബന്ധിച്ച്, കർശന നിർദ്ദേശങ്ങൾ പരീക്ഷാർത്ഥി പാലിക്കേണ്ടതുണ്ട്. പല വർഷങ്ങളിലും, ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം എൻ.ടി.എ. നൽകിയിട്ടുണ്ട്.

▪️ലളിതവും അലങ്കാരങ്ങളില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണു പൊതു നിർദ്ദേശം. ആൺകുട്ടികൾക്കും പെൺകുട്ടികളുടെയും ഡ്രസ് കോഡ് കൃത്യമായി നിർവ്വചിച്ചിട്ടുമുണ്ട്.

▪️മതപരമോ സാംസ്കാരികപരമോ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ രണ്ട് മണിക്കൂർ മുൻപെങ്കിലും കേന്ദ്രത്തിലെത്തി പരിശോധനകൾ പൂർത്തിയാക്കണ്ടതുണ്ട്.. ❗️

I.ആൺകുട്ടികൾ
ലളിതമായ ഹാഫ് ഷർട്ടുകൾ / പാന്റ് / ചെരുപ്പുകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. വസ്ത്രങ്ങളിൽ സിപ്, ഒട്ടേറെ പോക്കറ്റുകൾ, വലിയ ബട്ടൺ, എംബ്രോയ്ഡറി എന്നിവ നിർബന്ധമായും പാടില്ല വള്ളിച്ചെരിപ്പേ ധരിക്കാവൂ.സാധാരണ പാൻ്റല്ലാതെ,കുർത്ത -പൈജാമ എന്നിവ പാടില്ല.കണ്ണട ഉപയോഗിക്കുന്നവർ സുതാര്യമായ ഗ്ലാസ്സേ ഉപയോഗിക്കാവൂ.

II.പെൺകുട്ടികൾ
പെൺകുട്ടികൾക്ക് ലളിതമായ രീതിയിലുള്ള സൽവാറും, സാധാരണ പാൻ്റും ധരിക്കാനേ അനുവാദമുള്ളൂ. ഹീൽ ഇല്ലാത്ത വള്ളിച്ചെരിപ്പ് ഉപയോഗിക്കാം.ബുർഖ, ഹിജാബ് തുടങ്ങിയ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്കു പ്രത്യേക പരിശോധന ഉണ്ടായിരിക്കും. പൊതുവിൽ പോക്കറ്റുകൾ ഇല്ലാത്ത ഇളം നിറത്തിലുള്ള, ഹാഫ് കൈ കുപ്പായം ധരിക്കണമെന്നാണ് ചട്ടം. സുതാര്യമായ കണ്ണട നിർബന്ധമാണ്.ഹെയർ പിൻ ,ഹെയർ ബാൻഡ് ,ആഭരണങ്ങൾ ,കാൽപാദം പൂർണമായും മൂടുന്ന ഷൂസ്/ പാദരക്ഷ ,ഏറെ എംബ്രോയ്ഡറി വർക്കുള്ള വസ്ത്രങ്ങൾ ,ഹൈ ഹീൽഡ് ചെരിപ്പ് എന്നിവ നിർബന്ധമായും ഒഴിവാക്കണം.

▪️പരീക്ഷാ ഹാളിൽ നിരോധിക്കപ്പെട്ടിട്ടുള്ളവ.. ❓️

1.സ്റ്റേഷനറി സാധനങ്ങൾ
2.എഴുതിയതോ പ്രിന്റ് എടുത്തതോ ആയ കടലാസ് തുണ്ടുകൾ
3.ജ്യോമെട്രി–പെൻസിൽ ബോക്സ്
4.പ്ലാസ്റ്റിക് െപഴ്സ്
5.കാൽക്കുലേറ്റർ
6.പെൻ
7.സ്കെയിൽ
8.റൈറ്റിങ് പാഡ്
9.പെൻഡ്രൈവ്
10.റബർ
11.കാൽക്കുലേറ്റർ
12.ലോഗരിതം ടേബിൾ
13.ഇലക്ട്രോണിക് പെൻ–സ്കാനർ
14.മൊബൈൽ ഫോൺ
15.ബ്ലൂടൂത്ത് – ഇയർഫോൺ
16.മൈക്രോഫോൺ
17.പേജർ
18.ഹെൽത്ത് ബാൻഡ്
19.വേലറ്റ്
20.ഹാൻഡ് ബാഗ്
21 .ബെൽറ്റ്,തൊപ്പി
22.ആഭരണങ്ങൾ (മോതിരം, കമ്മൽ, മൂക്കുത്തി, മാല, വള, വാച്ച്, കൈ ചെയിൻ)

  1. മെറ്റൽ ബാൻഡ് (കൈകളിൽ കെട്ടുന്നവ)
    24.ലോഹ ഉപകരണങ്ങൾ
    25.ഭക്ഷ്യവസ്തുക്കൾ
  2. ഇലക്ട്രോണിക് ഉപകരണങ്ങൾ (പരീക്ഷാ ക്രമക്കേടിന് ഉപയോഗപ്പെടുത്താൻ സാധ്യതയുള്ളവ)
    27.വാച്ച് (വലിയ ഡയലുള്ളവ )
    28.ചിപ്പ് ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള വാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES