ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്ലിപ്കാര്‍ട്ടും ആമസോണും അവരുടെ ബിസിനസ് മാന്യത വര്‍ഷങ്ങളുടെ സേവനത്തിലൂടെ ആര്‍ജിച്ചെടുത്തതാണ്. കോടിക്കണക്കിന് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. വളരെ വിരളമായി മാത്രമാണ് പിഴവ് സംഭവിക്കാറ്.
ഇരു സ്ഥാപനങ്ങള്‍ക്കുമുള്ള ഒരു നയമാണ് ഒബിഡി അല്ലെങ്കില്‍ ഓപ്പണ്‍ ബോക്‌സ് ഡെലിവറി. ഇതേപ്പറ്റി അറിയില്ലെങ്കില്‍ കനത്ത ധനനഷ്ടം ഉണ്ടാകാം.
ഇലക്ട്രോണിക്‌സ് അടക്കമുള്ള വിലപിടിപ്പുള്ള ഉപകരണങ്ങള്‍ക്കാണ് ഇത് ബാധകമാക്കുക. സാധനം ഓർഡർ ചെയ്യുമ്പോൾ ഒരു ഒടിപി നമ്പര്‍ ഉപഭോക്താവിന് എസ്എംഎസ് ആയി വരും. ഡെലിവറി എത്തുമ്പോൾ അത് എത്തിക്കുന്ന ഡെലിവറി ബോയിയുടെ മുന്നിൽവച്ച് പാക്കറ്റ് തുറന്ന് പരിശോധിച്ചു തൃപ്തിപ്പെട്ട ശേഷം വേണം ഒടിപി നമ്പര്‍ നല്‍കാന്‍. ഓര്‍ഡര്‍ ചെയ്ത സമയത്ത് കണ്ട സാധനങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച് തൃപ്തിപ്പെടാനുള്ള അവസരമാണ് ഇരു കമ്പനികളും നല്‍കുന്നത്. ഓർഡർ ചെയ്ത സമയത്തു കണ്ട ചാർജറോ ബാറ്ററിയോ അടക്കമുള്ള സാധനങ്ങൾ ഇല്ലെങ്കിലോ ഉൽപന്നത്തിന് കേടുപാടോ മറ്റോ ഉണ്ടെങ്കിലോ അത് കൈപ്പറ്റേണ്ടതില്ല. ഇത് പ്രായോഗികവും സുതാര്യവുമായ ഒരു നയമാണ്.

