അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്വര്‍ക്കാണ് 5G. ഉയര്‍ന്ന മള്‍ട്ടി-ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, കൂടുതല്‍ വിശ്വാസ്യത, നെറ്റ്വര്‍ക്ക് കപ്പാസിറ്റി, ലഭ്യത, എന്നിവ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് 5G വയര്‍ലെസ് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന പ്രകടനവും മെച്ചപ്പെട്ട കാര്യക്ഷമതയും നല്കി 5ജി ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനാണ് 5G ലക്ഷ്യം വെയ്ക്കുന്നത്.
മാത്രമല്ല കോടിക്കണക്കിന് ഇന്റര്‍നെറ്റ് ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിന് 5G സാങ്കേതികവിദ്യ സഹായിക്കും. മുന്‍ തലമുറയിലെ മൊബൈല്‍ നെറ്റ്വര്‍ക്കുകളും 5Gയും തമ്മിലുള്ള വ്യത്യാസങ്ങള്‍ നോക്കുകയാണെങ്കിൽ, 1G, 2G, 3G, 4G എന്നിവയാണ് മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ മുന്‍ തലമുറകള്‍.
1980കളിലാണ് 1G അവതരിപ്പിച്ചത്. അനലോഗ് വോയ്സ് വിതരണമാണ് 1G പ്രാവര്‍ത്തികമാക്കിയത്. 1990-കളുടെ തുടക്കത്തില്‍ 2G ഡിജിറ്റല്‍ വോയ്സ് അവതരിപ്പിച്ചു 2000-ത്തിന്റെ തുടക്കത്തില്‍ 3G മൊബൈല്‍ ഡാറ്റ കൊണ്ടുവന്നു. 2010ല്‍ 4G LTE മൊബൈല്‍ ബ്രോഡ്ബാന്‍ഡ് യുഗത്തിന് തുടക്കമിട്ടിട്ടുള്ളത്.
ഇവയിൽനിന്നൊക്കെ 5G ഏകീകൃതവും കൂടുതല്‍ കഴിവുള്ളതുമായ എയര്‍ ഇന്റര്‍ഫേസാണ്. വിപുലമായ ശേഷിയോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷിതമായ ഗതാഗതം, റിമോട്ട് ഹെല്‍ത്ത് കെയര്‍, കൃഷി, ഡിജിറ്റൈസ്ഡ് ലോജിസ്റ്റിക്സ് തുടങ്ങിയ വ്യവസായങ്ങള്‍ക്കെല്ലാം 5G ഉപയോഗപ്രദമാണ്.
മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, മിഷന്-ക്രിട്ടിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്, IoT എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാനപ്പെട്ട സേവനങ്ങളിലാണ് 5G ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ മികച്ചതാക്കുന്നതിനു പുറമേ, AR, VR അനുഭവങ്ങള്‍, ഏകീകൃത ഡാറ്റാ നിരക്കുകള്‍, കുറഞ്ഞ ചിലവ് എന്നിവയും 5G മൊബൈല്‍ സാങ്കേതികവിദ്യയ്ക്കുണ്ട്.
4G-യേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ഇന്റര്‍നെറ്റ് വേഗതയുമായാണ് 5G എത്തുന്നത്. ഇത് സെക്കന്‍ഡില്‍ 20ജിബിപിഎസ് വരെയോ സെക്കന്‍ഡില്‍ 100 എംബിപിഎസില്‍ കൂടുതല്‍ വരെയോ ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 4G യില്‍ 1 ജിബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്.

