ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിൽ തിരുവനന്തപുരം പെരുമാതുറയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. പെരുമാതുറ സ്വദേശി ജംസീറാണ് പീഡിപ്പിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയാണ് പീഡനത്തിന് ഇരയായത്.ജംസീറും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. ജംസീറിന് വീടും വാഹനവും എടുത്തു നല്കിയ നിയാസ്, നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്.

