Wednesday, August 21, 2024
HomeTHIRUVANANTHAPURAMകടലിലെ തിരയറിയാൻ ബോയ സ്ഥാപിച്ചു.

കടലിലെ തിരയറിയാൻ ബോയ സ്ഥാപിച്ചു.

രാജ്യാന്തര തുറമുഖത്തോടനുബന്ധിച്ച കടലിൽ തിരയിളക്കമറിയാൻ ബോയ സ്ഥാപിച്ചു.

തുറമുഖത്തേക്ക് കൂടാതെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കടലിന്റെ സ്ഥിതി മുൻകൂട്ടി അറിയുന്നതിനുള്ളതാണിതെന്ന് അധികൃതർ പറഞ്ഞു. 400 കി.ഗ്രാം ഭാരമുള്ളതാണ് ബോയ.ആധുനിക സംവിധാനത്തോടെയുള്ള ഉപകരണം അടിമലത്തുറ ഭാഗത്തെ കടലിൽ ഇന്നലെയാണ് സ്ഥാപിച്ചത്.

നെതർലൻഡ് നിർമ്മിത ഉപകരണത്തിൽ നിന്നും തിരയുടെ ഗതി,ശക്തി, ഉയരം എന്നിവ കൂടാതെ കടലിന്റെ ഒഴുക്ക് സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. വിവരങ്ങൾ സാറ്റലൈറ്റിലൂടെ കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രമായ ഇൻകോയ്സ് മുഖാന്തരമാണ് അറിയാനാകുകയെന്നും അധികൃതർ പറഞ്ഞു. ഒരു കോടിയോളമാണ് ചെലവ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES