Friday, August 30, 2024
HomeTHIRUVANANTHAPURAMതീരസംരക്ഷണ സേനയുടെ സ്വതന്ത്ര വ്യോമകേന്ദ്രം : ചെറിയതുറയിൽ ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനമിറക്കി.

തീരസംരക്ഷണ സേനയുടെ സ്വതന്ത്ര വ്യോമകേന്ദ്രം : ചെറിയതുറയിൽ ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനമിറക്കി.

കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനുമായി ആഭ്യന്തര വിമാനത്താവളത്തിന് സമീപത്തായി തീരസംരക്ഷണ സേനയുടെ സ്വതന്ത്ര വ്യോമകേന്ദ്രം (കോസ്റ്റ്ഗാർഡ് എൻക്ലേവ്) വരുന്നു. വ്യോമകേന്ദ്രത്തിനായി ചെറിയതുറ വാർഡിൽ വലിയതോപ്പ് കവലയ്ക്ക് സമീപത്തായി പേട്ട വില്ലേജിൽപെട്ട 0.2832ഹെക്ടർ ഭൂമിയേറ്റെടുക്കാൻ കളക്ടർ വിജ്ഞാപനമിറക്കി. സാമൂഹ്യാഘാതപഠനവും പൂർത്തിയാക്കി.സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ യൂണിറ്റിന്റെ എയർവിംഗ്,ടെക്നിക്കൽ ഏരിയ എന്നിവയടങ്ങിയതാണ് എയർ എൻക്ലേവ്.

തലസ്ഥാനത്ത് എയർസ്ട്രിപ്പില്ലാത്തത് കടലിലെ രക്ഷാദൗത്യങ്ങൾക്ക് തടസമാവുന്നതായി തീരസംരക്ഷണസേന അറിയിച്ചതനുസരിച്ചാണ് എൻക്ലേവിന് 2019ൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.ഓഖി ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കൊച്ചിയിൽ നിന്ന് വിമാനങ്ങളെത്തിക്കേണ്ടിവന്നു.വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുന്നതോടെ ജലഗതാഗതവും അപകടങ്ങളും വർദ്ധിക്കും.വി.എസ്‍.എസ്‍.സി, ബ്രഹ്മോസ് പോലുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളുള്ള പ്രദേശമായതിനാൽ അടിയന്തരഘട്ടങ്ങളിൽ പ്രതികരിക്കാനും എയർസ്ട്രിപ്പ് ആവശ്യമാണ്.

എയർ എൻക്ലേവിനായി ആഭ്യന്തര വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിനോടു ചേർന്ന 1.42ഏക്കർ സ്ഥലം എയർപോർട്ട് അതോറ്റി തീരസംരക്ഷണ സേനയ്ക്ക് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ്,വിമാനത്താവള വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയ ശേഷം ഭൂമി നൽകുന്നതിൽ തീരുമാനമെടുക്കാമെന്ന നിലപാടെടുത്തതോടെ പദ്ധതി വൈകുകയായിരുന്നു.ഇതോടെയാണ് ചെറിയതുറയിലെ സ്വകാര്യ ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES