യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ‘മൈ ആധാര്‍’ എന്ന വിഭാഗം തെരഞ്ഞെടുക്കുക. ശേഷം,
നിങ്ങളുടെ ആധാര്‍ നമ്ബര്‍ നല്‍കി ചുവടെ സൂചിപ്പിച്ച ഘട്ടങ്ങള്‍ പിന്തുടരുക.
▪️അപേക്ഷിക്കാനുള്ള നടപടികള്‍
യുഐഡിഎഐയില്‍ നിന്ന് ആധാര്‍ പിവിസി കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാന്‍ uidai.gov.in അല്ലെങ്കില്‍ resident.uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
‘ഓര്‍ഡര്‍ ആധാര്‍ കാര്‍ഡ്’ എന്ന ഓപ്ഷനിലേക്ക് പോകുക.
നിങ്ങളുടെ 12 അക്ക ആധാര്‍ (UID) നമ്ബര്‍ അല്ലെങ്കില്‍ 16 അക്ക വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ (VID) നമ്ബര്‍ അതുമല്ലെങ്കില്‍ 28 അക്ക ആധാര്‍ എന്‍റോള്‍മെന്റ് നമ്ബര്‍ നല്‍കുക.
തുടര്‍ന്ന്, സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുക.
‘TOTP’ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്‌ത് ഒടിപി നല്‍കുക.
‘Terms and Conditions’ ടിക്ക് ചെയ്യുക.
പിന്നീട് TOTP അല്ലെങ്കില്‍ OTP സമര്‍പ്പിക്കുക.
നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് ഒന്നുകൂടി പരിശോധിച്ച ശേഷം ഓര്‍ഡര്‍ പ്രിന്റിങ് അനുവദിക്കുക.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി 50 രൂപ (ജിഎസ്ടിയും തപാല്‍ ചാര്‍ജുകളും ഉള്‍പ്പെടെ) അടയ്ക്കുക.
സ്ക്രീനില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്ള രസീതും SMS-ല്‍ സേവന അഭ്യര്‍ഥന നമ്പറും സ്വീകരിക്കുക.
ശേഷം, രസീത് ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക.