Friday, August 23, 2024
HomeINFORMATIONS & PROJECTSവോട്ട് ചെയ്യുവാൻ അനുവദിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകൾ..?

വോട്ട് ചെയ്യുവാൻ അനുവദിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകൾ..?

ലോക്സഭ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വോട്ടര്‍മാര്‍ക്ക് ഇ.പി.ഐ.സി ക്ക് (ഇലക്ടഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) പുറമെ നിശ്ചിത തിരിച്ചറിയല്‍ രേഖകള്‍കൂടി ഉപയോഗിക്കുവാൻ സാധിക്കും.

▪️ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകൾ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്- പോസ്റ്റോഫീസ് നല്‍കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്ബനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്

*പാര്‍ലമന്റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി .കാര്‍ഡ്)

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES