വിവരാവകാശ നിയമം നിലവിൽ വന്ന് 18 വർഷത്തിനു ശേഷം കുടുംബശ്രീയും വിവരാവകാശ പരിധിയിൽ ഉൾപ്പെട്ടു.
സംസ്‌ഥാന വിവരാവകാശ കമ്മിഷൻ്റെ ഉത്തരവിനെത്തുടർന്നാണ് നടപടി. കുടുംബ ശ്രീ മിഷൻ്റെ സംസ്‌ഥാന, ജില്ലാ ഓഫി സുകളെയും കീഴ്‌ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം കഴിഞ്ഞ വർഷം ഒക്ടോബർ ഉത്തരവിട്ടിരുന്നെങ്കിലും ഇത് നടപ്പിലാകുന്നത് ഇപ്പോഴാണ്.
വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നൽകാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. പരാതിയുണ്ടെങ്കിൽ കുടുംബ ശ്രീ മിഷൻ ജില്ലാ കോ-ഓർ ഡിനേറ്റർക്ക് അപ്പീൽ നൽകാം. അവിടെനിന്നു വിവരം കിട്ടിയില്ലെങ്കിൽ വിവരാവകാശ കമ്മിഷനെ സമീപിക്കാം.