ഫാത്തിമ ആൻഡ് മുബാറക് ചാരിറ്റിബിൾ സൊസൈറ്റി യുടെ നേതൃത്വത്തിൽ മെരിറ്റ് സ്കോളർഷിപ്പ് വിതരണം സംഘടിപ്പിച്ചു.
തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അവാർഡ് വിതരണം ബഹു സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു.
കായിക്കര സ്വദേശി റാന്തഷാജി (മുൻ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ) മകളായ കുമാരി ശിവഗംഗക്കു വേണ്ടി അമ്മ റാന്തഷാജി അവാർഡ് ഏറ്റ് വാങ്ങി. കായിക്കര സ്വദേശിയായ സരിത സുരേഷ്‌ലാൽ ദമ്പതികളുടെ മകളായ ആർഷക്കും ലഭ്യമായി.
ചടങ്ങിൽ ഡോക്ടർ അബ്ദുൽ സമദ് (ഡയറക്റ്റർ ലാൻഡ് ബോർഡ്) ബിജിലി (C.E.KWA) ഡോക്ടർ മാലൂക്ക് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.