തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണത്തിൽ വർധനവുണ്ടാകും. 2001ലെ ജനസംഖ്യാ കണക്കെടുപ്പിനെ അടിസ്ഥാനമാക്കിയാണ് നിലവിലെ വാർഡുകൾ രൂപീകരിച്ചത്. 2021ൽ കണക്കെടുപ്പ് നടന്നിട്ടില്ലാ എന്നതിനാൽ 2011ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് ഇത്തവണ വാർഡുകൾ രൂപീകരിക്കുക.
എത്രയും പെട്ടെന്ന് വിഭജനനടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഇതിനായി ഡീലിമിറ്റേഷൻ കമീഷൻ നേരത്തെ രൂപീകരിച്ചു. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ കു റഞ്ഞത് 13-ഉം കൂടിയത് 23-ഉം വാർഡുകളാണ് നിലവിലുള്ളത്. ഇത് 14 – 24 എന്നാകും.
15,000 വരെ ജനസംഖ്യയുള്ള പഞ്ചായത്തുകളിലാണ് നിലവിൽ 13 വാർഡ്. അതിനുമുകളിൽ ഓരോ 2,500നും ഒരോ വാർഡ് ആയിരുന്നു. ബ്ലോക്കുകളിൽ ഒന്നര ലക്ഷം വരെ ജനസംഖ്യയുള്ളിടത്തായിരുന്നു 13 വാർഡ്. അതിനുമുകളിൽ ഓരോ 25,000 ത്തിനും ഓരോവാർഡ് അധികം വരുമായിരുന്നു.
ജില്ലാ പഞ്ചായത്തുകളിൽ 6 10 ലക്ഷം വരെ 16 ഡിവിഷൻ ആയിരുന്നു. കൂടുതൽ വരുന്ന ഓരോ ലക്ഷത്തിനും ഓരോ ഡിവിഷൻ അധികം വരും. പരമാവധി 32 ഡിവിഷൻ. പുതിയ നിയമമനുസരിച്ച് കുറഞ്ഞത് 17ഉം പരമാവധി 33 ഉം ആകും.
മുനിസിപ്പാലിറ്റികളിൽ 20,000 ജനസം ഖ്യവരെ നിലവിൽ 25 ഡിവിഷനാണ്. കൂടുതൽ വരുന്ന ഓരോ 2500നും ഓരോ ഡിവിഷൻ വീതം അധികം. ഇനിമുതൽ കുറഞ്ഞത് 26ഉം പരമാവധി 53ഉം ആകും. കോർപറേഷനിൽ കുറഞ്ഞത് 55, പരമാവധി 100 എന്നത് യഥാക്രമം 56 ഉം 101 ഉം ആകും.