Saturday, August 24, 2024
HomeANCHUTHENGU100% ഹാട്രിക് വിജയവുമായി അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ.

100% ഹാട്രിക് വിജയവുമായി അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ.

എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി മൂന്നാം തവണയും നൂറ്ശതമാനം വിജയവുമായി അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ.

പരീക്ഷ എഴുതിയ 106 പേരിൽ ഒരു ഫുൾ എ-പ്ലസും, രണ്ടു പേർക്ക് എട്ട് A+ കരസ്ഥമാക്കിയാണ് അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂൾ ചരിത്രം രചിച്ചത്. ജെനിഫർ ജേക്കബ്, ഷിഫാ ശബരിയാർ, സാനിയ എന്നിവരാണ് മികച്ച വിജയത്തിന് ഉടമകളായവർ.

വർക്കല സബ്ജില്ലയിൽ നൂറ്ശതമാനം വിജയം നേടിയ എയ്ഡഡ് സ്‌കൂളുകളിൽ മൂന്നാം തവണയും തിളക്കമാർന്ന നേട്ടമാണ് അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂൾ കൈവരിച്ചത്.

വിദ്യാർത്ഥികളുടെ പഠനപുരോഗതി ലക്ഷ്യം വച്ചുള്ള കഠിനപരിശ്രമത്തിന്റെ വിജയമാണിത്. പ്രധമാധ്യാപിക ബിനു ജാക്സന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമത്തിന്റെ ഭാഗമാണ് തീരദേശത്തിന് അഭിമാനമായ ഈ നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES