പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡില്‍ പ്രേചോദനാത്മകമായ ജീവിതകഥകള്‍ പങ്കിടാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ ചര്‍ച്ച ചെയ്യാന്‍ പുത്തന്‍ ആശയങ്ങള്‍ പങ്കിടാന്‍ പ്രധാനമന്ത്രി ജനങ്ങളെ ക്ഷണിച്ചു.
താഴെത്തട്ടില്‍ മാറ്റങ്ങളുണ്ടാക്കുന്നവരുടെ അസാധാരണമായ നേട്ടങ്ങളെ ആഘോഷിക്കുന്നു. അത്തരം പ്രചോദനാത്മകമായ ജീവിത യാത്രകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ, ഈ മാസത്തെ മന്‍ കി ബാത്തിനായി അവ പങ്കിടുക എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രചോദനാത്മകമായ ജീവിത യാത്രകള്‍ MyGov ലെ NaMo ആപ്പിലോ എഴുതുകയോ 1800-11-7800 ലേക്ക് വിളിച്ച് സന്ദേശം റെക്കോര്‍ഡ് ചെയ്യുകയോ ആവാമെന്ന് പ്രധാനമന്ത്രി കുറിച്ചു. മന്‍ കി ബാത്തിന്റെ 88ാമത് എപ്പിസോഡിലേക്കാണ് പ്രധാനമന്ത്രി ആശയങ്ങള്‍ ക്ഷണിച്ചത്.
▪️88ാമത് മന്‍ കി ബാത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ പങ്കെടുക്കാം.. ❓️
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://www.mygov.in/group-issue/inviting-ideas-mann-ki-baat-prime-minis.
- ‘ലോഗിന്‍ ടു പാര്‍ട്ടിസിപ്പേറ്റ് ‘ എന്നതില്‍ ക്ലിക്ക് ചെയ്യുക
- ഇതിനേടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കുക. നിങ്ങളൊരു പുതിയ ഉപയോക്താവാണെങ്കില്‍, ‘രജിസ്റ്റര്‍ നൗ ‘ എന്നതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി അക്കൗണ്ട് ഉണ്ടാക്കുക.
- ലോഗിന്‍ ചെയ്ത ശേഷം, കമ്മന്റ് സെക്ഷനില്‍ നിങ്ങളുടെ ആശയം,കഥ പങ്കിടുക
അല്ലെങ്കില്‍
നമോ ആപ്പില്‍ കഥകള്‍ പങ്കുവെക്കുകയോ 1800-11-7800 എന്ന ട്രോള്‍ ഫ്രീ നമ്ബറില്‍ വിളിച്ച് പ്രധാനമന്ത്രിയ്‌ക്കുള്ള നിങ്ങളുടെ സന്ദേശം റെക്കോര്‍ഡ് ചെയ്യാം. ഹിന്ദിയിലോ ഇംഗ്ലീഷിലോ വേണം റെക്കോര്‍ഡ് ചെയ്യാന്‍.