Friday, August 23, 2024
HomeINFORMATIONS & PROJECTSഎന്താണ് പൗരത്വ ഭേദഗതി ബില്‍ 2019, അറിയേണ്ടതെല്ലാം.

എന്താണ് പൗരത്വ ഭേദഗതി ബില്‍ 2019, അറിയേണ്ടതെല്ലാം.

2019 ഡിസംബർ 11ന് ആണ് രാജ്യസഭ പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത്. പൗരത്വ ഭേദഗതി നിയമം (Citizenship Amendment Act, 2019) 2019 ഡിസംബർ 9-ന് ബില്ല് ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുകയും പാസാക്കുകയും ചെയ്‌തിരുന്നു.

▪️എന്താണ് പൗരത്വ ഭേദഗതി ബിൽ 2019.?

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം പൗരത്വം നൽകാൻ പൗരത്വ ഭേദഗതി ബില്ലില്‍ പറയുന്നു. ഹിന്ദു വിഭാഗം, ജൈനർ, സിഖുകാർ, ബുദ്ധമതക്കാർ, ക്രിസ്‌ത്യാനികൾ, പാഴ്‌സികൾ എന്നിങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കുക.

അനധികൃത കുടിയേറ്റത്തിന് തടയിടാനും ബില്ല് ലക്ഷ്യമിടുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിന്‍റെ ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏത് സംസ്ഥാനത്തും താമസിക്കാനാകും. കുടിയേറ്റക്കാരെ സംസ്ഥാന ഭേദമില്ലാതെ രാജ്യം മുഴുവൻ അംഗീകരിക്കും.

കഴിഞ്ഞ 14 വർഷങ്ങളിൽ 11 വർഷം ഇന്ത്യയിൽ താമസിച്ച ആളുകൾക്ക് നിലവിൽ ഇന്ത്യൻ ഭരണഘടന പൗരത്വം നൽകുന്നുണ്ട്. മാതാപിതാക്കളോ അവരുടെ മുന്‍ തലമുറയോ ഇന്ത്യയിൽ ജനിച്ചിട്ടുണ്ടെങ്കില്‍ അത്തരം ആളുകൾക്കും ഇന്ത്യൻ പൗരത്വം നല്‍കുന്നുണ്ട്.

▪️ആരാണ് അനധികൃത കുടിയേറ്റക്കാർ.?

1955 ലെ പൗരത്വ നിയമം അനുസരിച്ച്, വ്യാജമായ രേഖകളോടെയോ രേഖകള്‍ ഇല്ലാതെയോ സാധുവായ പാസ്‌പോർട്ട് ഇല്ലാതെയോ ഇന്ത്യയിൽ പ്രവേശിക്കുന്നയാളാണ് അനധികൃത കുടിയേറ്റക്കാര്‍. വിസ കാലാവധിക്കപ്പുറം താമസിക്കുന്ന വ്യക്തികളെയും അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കും.

▪️എന്തുകൊണ്ട് കേന്ദ്ര സർക്കാർ ഈ ബില്ല് കൊണ്ടുവന്നു.?

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് പൗരത്വം നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തിരുന്നു.
ഇവർക്ക് അഭയം നൽകുമെന്നും അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമം നടപ്പിലാക്കുവാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

പൗരത്വ ഭേദഗതി നിയമ ചട്ടങ്ങളുടെ വിജ്ഞാപനം ഇറങ്ങി 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള പ്രത്യേക വെബ് പോർട്ടൽ പ്രവർത്തനവും കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ഉടൻ മൊബൈൽ ആപ്പും വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

▪️ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാശ്യമായ രേഖകൾ.?

പാസ്പോർട്ട് : അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ സർക്കാർ നൽകിയ പാസ്‌പോർട്ടിന്റെ പകർപ്പ്.

ജനന സർട്ടിഫിക്കറ്റ് : ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ അല്ലെങ്കിൽ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസർ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ പെർമിറ്റ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് സർക്കാർ ഏജൻസി നൽകുന്ന ജനന സർട്ടിഫിക്കറ്റ്.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് :
ആ രാജ്യങ്ങളിലെ സ്കൂൾ/ കോളേജ്/ ബോർഡ്/ യൂണിവേഴ്സിറ്റി എന്നിവയിൽ ഏതെങ്കിലും ഒന്നിലെ അധികാരി നൽകുന്ന സർട്ടിഫിക്കറ്റ്.

തിരിച്ചറിയൽ രേഖ :
മൂന്ന് രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ നൽകുന്ന ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ രേഖ/ ലൈസൻസ്/ സർട്ടിഫിക്കറ്റ്/ ഭൂമി അല്ലെങ്കിൽ വാടക രേഖകൾ. അപേക്ഷകന്റെ മാതാപിതാക്കളോ മുത്തച്ഛൻ, മുത്തശ്ശി ഇവരിൽ ആരെങ്കിലുമോ അവിടത്തെ പൗരനാണെന്നതിനുള്ള രേഖ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES