ഓണാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യകിറ്റ്കൾ വിതരണം ചെയ്ത് കായിക്കര നന്മ പ്രവാസി കൂട്ടായ്മ. കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കപാലീശ്വരം മുതൽ നെടുങ്ങണ്ട വരെയുള്ള അൻപതിൽപരം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ്കൾ വിതരണം ചെയിതത്.
അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയടക്കമുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. ഭക്ഷ്യകിറ്റ്കളുടെ വിതരണം കായിക്കര മൂലൈതൊട്ടത്തെ നന്മ പ്രവാസി കൂട്ടായ്മ ഓഫീസിൽ വച്ചുനടന്നു.

