കേരള സംഗീത നാടക അക്കാദമി തിരുവനന്തപുരം ജില്ലാ കേന്ദ്ര കലാസമിതി സെക്രട്ടറിയായ് അഞ്ചുതെങ്ങ് സ്വദേശി ബിഎൻ സൈജുരാജിനെ തെരഞ്ഞെടുത്തു. മലയിൻകീഴ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സംഘടിപ്പിച്ച തിരുവനന്തപുരം ജില്ല കേന്ദ്ര കലാസമിതി പ്രതിനിധി കൺവെൻഷൻ അക്കാദമി നിർവ്വാഹക സമിതി എക്സിക്യൂട്ടീവ് മെമ്പർ വി.ടി.മുരളി ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പവതി പി ആർഅദ്ധ്യക്ഷതവഹിച്ചു, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബുസ്വാഗതംപറഞ്ഞു സംഗീത അക്കാദമി സൂപ്രണ്ട് വാട്ടുകുളം ഷാജി,വേട്ടക്കുളം ശിവാനന്ദൻ, വിശ്വംഭരൻ രാജസൂയം,എം.എ.ബിന്ദു രാജ്, സുധിദേവയാനി,തൊഴുവൻകോട്ജയൻ,വേണു, കരുംകുളംബാബു, സുന്ദർ മേലയിൽ,ആശ സുവർണ്ണരേഖ,സർവ്വേശ്വരൻ എന്നിവർ സംസാരിച്ചു,
ജില്ലാഭാരവാഹികളായി പ്രസിഡന്റ്. കെ.എസ് ഗീത രംഗപ്രഭാത്, വൈസ്. പ്രസിഡന്റ്, സർവ്വേശ്വരൻ കലാസാഗർ, സെക്രട്ടറി. ബി.എൻ.സൈജുരാജ്, പിറവി & കടയ്ക്കാവൂർ എസ്.എസ് നടനസഭ, ജോയിന്റ് സെക്രട്ടറി കരുംകുളം ബാബു മനസ്സ്, ട്രഷറർ എം.എ. ബിന്ദുരാജ്, മാധവ നാടകസമിതി, എക്സിക്യൂട്ടീവ് മെമ്പർമാരായി പ്രശസ്തഗായിക, വൈസ് ചെയർപേഴ്സൻ പുഷ്പവതി .പി. ആർ, സുന്ദർമേലയിൽ, തൊഴുവൻകോട് ജയൻ, സുധിദേവയാനി, എന്നിവരെ തെരഞ്ഞെടുത്തു, കൺവെൻഷന് തെരഞ്ഞെടുക്കപ്പെട്ട സെക്രട്ട റിബി.എൻ. സൈജുരാജ് നന്ദി രേഖപ്പെടുത്തി. ജില്ലയിലെ മുഴുവൻ കലാ സംഘടനകളെയും രജിസ്റ്റർചെയ്യുമെന്നും കേളി മാസികയുടെ വരിക്കാരെ ചേർക്കുന്നതിനും തീരുമാനിച്ചു കൺവെൻഷനുശേഷം അമേച്വർ നാടകമത്സരം ഐ.ബിസതീഷ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു


