നിയമ സഭയുടെ മത്സ്യത്തൊഴിലാളിക ളുടെയും അനുബന്ധതൊഴി ലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി അഞ്ചുതെങ്ങ് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളിൽ നിന്നും പരാതികൾ സ്വീകരിച്ചു.
ഇന്നലെ മൂന്നുമണിയോടെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഹാളിൽ എത്തിയ സംഘത്തിൽ നിയമസഭാ സമിതി അധ്യക്ഷൻ പി പി ചിത്തരഞ്ജൻ എംഎൽഎ, എംഎൽഎമാരായ വി ശശി, എൻ കെ അക്ബർ എന്നിവരാണ് പരാതിക്കാരിൽ നിന്ന് പരാതികൾ സ്വീകരിച്ചത്.
അഞ്ചുതെങ്ങിൽ നിന്ന് മാത്രം 107 പരാതികളാണ് സമിതിയ്ക്ക് ലഭിച്ചത്.
തീരദേശത്തെ പാർപ്പിടം, പട്ടയയം തുടങ്ങിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കുടിവെള്ളം, തീരദേശ റോഡ്, കട്ടമരത്തൊഴിലാളികളുടെ യും പരാതികളാണ് പ്രധാന വിഷയങ്ങൾ.
പരാതികൾ പഠിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ആവിശ്യമെങ്കിൽ പരാതിക്കാരെ നിയമസാഭയിലേക്ക് വിളിപ്പിച്ച് പരാതിയിന്മേൽ കൂടുതൽ വിശകലനങ്ങൾ ആവിശ്യപ്പെടുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 4:30 ഓടെ സംഘം മടങ്ങിപ്പോയി.

