Wednesday, August 28, 2024
HomeANCHUTHENGUറോഡ് അരികിലെ പാഴ്ചെടികൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചില്ല : അഞ്ചുതെങ്ങ് പഞ്ചായത്ത്‌ സെക്രട്ടറിയുടെ ശമ്പളം...

റോഡ് അരികിലെ പാഴ്ചെടികൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചില്ല : അഞ്ചുതെങ്ങ് പഞ്ചായത്ത്‌ സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ ഉത്തരവ്.

അഞ്ചുതെങ്ങിൽ റോഡ് അരികിലെ പാഴ്ചെടികൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാൻ കാലതാമസമെടുക്കുന്ന നടപടയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ ഉത്തരവ്.

റോഡ്അരികിൽ പാഴ്ചെടികൾ പടർന്ന് പന്തലിച്ചതിനെ തുടർന്ന് കാൽനടക്കാർക്കും ഇരുചക്ര വാഹനം ഓടിക്കുന്നവർക്കുൾപ്പെടെ എതിരേ വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്ത സാഹചര്യത്തിൽ, er മേഖലകളിൽ അപടങ്ങൾ പതിവായിരുന്നു.

ഇതേതുടർന്ന് പ്രദേശവാസികൾ നിരവധി തവണ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീനേയും ജനപ്രതിനിധികളേയും സമീപച്ചിരുന്നു.

എന്നാൽ, ഇത് ഗ്രാമീണ തൊഴിൽ ഉറപ്പിന്റെ പരിധിയിൽ വരുന്നതല്ലെന്ന കാരണം ചൂണ്ടിക്കാട്ടി, ഇതിൽ നടപടി കൈക്കൊള്ളുവാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ല.

ഇതേ തുടർന്ന് പ്രദേശവാസിയായ ഒരാൾ തദ്ദേശസ്വയഭരണ സ്ഥപനങ്ങൾവേണ്ടിയുള്ള ഓംബുഡ്മാനെ സമീപിക്കുകയായിരുന്നു. തുടർന്നാണ്, പരാതിയിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തുകയും,
രണ്ടാഴച്ചക്കം കാട് പുല്ലും ഏത് വിധേയനയും വൃത്തിയാക്കി സഞ്ചാരയോഗ്യമാകണമെന്നും, അല്ലാത്ത പക്ഷം സെക്രട്ടറിയുടെയും അസിസ്റ്റന്റ് സെക്രട്ടറിയുടെയും ശമ്പളം തടഞ്ഞുവക്കാൻ ഉത്തരവ് ഉണ്ടാകുകയുമായിരുന്നു.

തദ്ദേശസ്ഥാപനങ്ങളുടെ ഒമ്പുഡ്സ്മാൻ ജസ്റ്റിസ് പിഎസ് ഗോപിനാഥനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES