ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നുംഎന്തു വില കൊടുത്തും ജനാധിപത്യത്തെ സംരക്ഷിക്കുമെന്നുംപ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡണ്ട് ജൂഡ് ജോർജ് പറഞ്ഞു.
പാർലമെൻറ് പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ ബ്ലോക്ക് ഭാരവാഹികളായ അജയകുമാർ, സേവിയർ, ഷെറിൻ ജോൺ, നൗഷാദ്, അൻവർഷ, രാജമണി പഞ്ചായത്ത് മെമ്പർമാരായ ദിവ്യ, ശീമാലെനിൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

