അഞ്ചുതെങ്ങ് പഞ്ചായത്ത് സമഗ്രശുദ്ധജല പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന്.
അഞ്ചുതെങ്ങ് സെൻ്റ് പീറ്റേഴ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 4നു ചേരുന്ന പൊതുസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും.
വി ശശി എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ, അടൂർ പ്രകാശ് എംപി, വി ജോയി എംഎൽഎ എന്നിവർ അതിഥികളാവും.
അഞ്ചുതെങ്ങിൽ വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുവരുന്ന ജലക്ഷാമത്തിനു ശാശ്വതപരിഹാരം കുടിയാണ് സമഗ്ര ശുദ്ധജല പദ്ധതി. അഞ്ചു ലക്ഷം ലിറ്റർ ശുദ്ധജലം ശേഖരി ച്ചു ലഭ്യത ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തീകരണത്തോടെ നിലവിൽ ആഴ്ചയിൽ രണ്ടു ദിവ സം ജലവിതരണം എന്നതിനുപകരം എല്ലാ ദിവസവും പഞ്ചായത്ത് പ്രദേശങ്ങളിൽ പൂർണമായി – ജലമെത്തും.
ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ 2.72 കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുക.
ജില്ലാ പഞ്ചായത്തിന്റെ 69 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തി ൻ്റെ 43 ലക്ഷം രൂപയും പഞ്ചായത്തിന്റെ 1.13 കോടി രൂപയുമടക്കം നിലവിൽ 2.27 കോടി രൂപ പദ്ധതിക്കായി വാട്ടർ അതോറിറ്റിക്ക് അനുവദിച്ചു. പഞ്ചായത്തിന്റെ ശേഷിച്ച വിഹിതമായ 44 ലക്ഷം രൂപ നടപ്പ് സാമ്പത്തിക വർഷത്തിൽ ലഭ്യമാക്കുമെന്നും പഞ്ചാ യത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി ലൈജു പറഞ്ഞു. വൈസ് പ്രസിഡൻ്റ് ലിജാ ബോസ്, ഫ്ലോറൻസ് ജോൺസൺ, മിനി ജുഡ്, സരിത ബിജു, ഡോൺ ബോസ്കോ എന്നിവർ പങ്കെടുത്തു.

