പെരുമാതുറയിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പതിനൊന്നു വയസ്സുകാരനായ പെരുമാതുറസ്വദേശിയായ നാലാം ക്ലാസ്സ് വിദ്യാർത്ഥിയെയാണ് രണ്ടംഗസംഘം തട്ടിക്കൊണ്ട്പോകാൻ ശ്രമം നടത്തിയത്.
ഇന്നലെ രാവിലെ 8 മണിയോടെ ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ
സ്കൂട്ടിയിലെത്തിയ രണ്ടുപേർ കുട്ടിയെ കടന്നുപിടിക്കുകയും കിതറിമാറിയ കുട്ടി കൈയിൽ ഉണ്ടായിരുന്ന കൊമ്പസ് കൊണ്ട് ഇവരെ കുത്തുവാനും ശ്രമിച്ചു, ഇതോടെ ഇതിൽ ഒരാൾ കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വണ്ടിയിലേക്ക് കയറ്റുവാൻ ശ്രമം നടത്തിയെങ്കിലും എതിർ ദിശയിൽ നിന്നും വാഹനം വരുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ തള്ളിയിട്ട ശേഷം വാഹനം ഓടിച്ച് പോവുകയായിരുന്നു.
തുടർന്ന്, വീട്ടിലെത്തിയ കുട്ടി മാതാവിനോട് നടന്ന സംഭവം വിവരിച്ചെങ്കിലും ആദ്യം ഇത് വിശ്വസിക്കുൻ മാതാവ് തയ്യാറായിരുന്നില്ല, എന്നാൽ പിന്നീട് കുട്ടിയുടെ കഴുത്തിൽ സാരമായ പരുക്ക്കൾ കണ്ടെത്തിയതോടെ വീട്ടുകാർ ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വാർഡ് മെമ്പർ വീട്ടിലെത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയുകയും വിഷയം പോലീസിൽ അറിയിക്കുകയുമായിരുന്നു. സ്കൂട്ടി ബൈക്കിൽ എത്തിയവർ മുഖം മറച്ചിരുന്നതയും, അവർ മലയാളത്തിൽ അല്ല സംസാരിച്ചതെന്നും കുട്ടി പറഞ്ഞിരുന്നു.

