Tuesday, August 27, 2024
HomeTHIRUVANANTHAPURAMപൊതുതെരഞ്ഞെടുപ്പ് ജില്ലയിൽ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

പൊതുതെരഞ്ഞെടുപ്പ് ജില്ലയിൽ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

പാർലമെന്റ് പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ 27,77,108 വോട്ടർമാരാണുള്ളത്. അതില്‍ 14,59,339 സ്ത്രീ വോട്ടർമാരും 13,17,709 പുരുഷ വോട്ടർമാരും 60 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉള്‍പ്പെടുന്നു.

മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഭിന്നശേഷി വോട്ടർമാരുടെ എണ്ണത്തില്‍ മൂന്ന് ഇരട്ടിയിലധികം വർധനയാണുള്ളത്. 25,363 ആണ് ഭിന്നശേഷി വോട്ടർമാരുടെ എണ്ണം. 85ന് മുകളില്‍ പ്രായമായ 31,534 വോട്ടർമാരും 23,039 യുവ വോട്ടർമാരുമാണുള്ളത്.
സർവീസ് വോട്ടർമാരുടെ എണ്ണം 8,422 ആണ്.
ജില്ലയില്‍ 2,730 പോളിങ് സ്‌റ്റേഷനുകളാണുള്ളത്.

കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര അസംബ്ലി നിയോജക മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്നത്.

വർക്കല, ആറ്റിങ്ങല്‍, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജക മണ്ഡലങ്ങള്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലും ഉള്‍പ്പെടുന്നു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 1,307 പോളിങ് സ്‌റ്റേഷനുകളും ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ 1,423 പോളിങ് സ്‌റ്റേഷനുകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES