റഷ്യൻ ആർമിയുടെ ക്യാമ്പിൽപ്പെട്ടുപോയ അഞ്ചുതെങ്ങ് സ്വദേശികൾക്കുവേണ്ടി അടൂർ പ്രകാശ് എം.പിയുടെ ഇടപെടൽ. ടിനു, പ്രിൻസ്, വിനീത് എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്.
റഷ്യൻ ഭാഷയറിയാതെ കരാർ ഒപ്പിട്ട്നൽകി 15 ദിവസത്തെ റഷ്യൻ ആർമിയുടെ ട്രെയിനിംഗ് പൂർത്തിയാക്കി വിവിധ ക്യാമ്പുകളിലേക്ക് അയച്ച ഇവരെക്കുറിച്ച് പിന്നീട് മറ്റുവിവരങ്ങൾ ഒന്നുമില്ലായിരുന്നു.
അടൂർ പ്രകാശ് എം. പി ഇവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും റഷ്യൻ എംബസിയുമായി ബന്ധപ്പെട്ട് ക്യാമ്പിൽ കുടുങ്ങിപ്പോയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും ചെയ്തു.
ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് എം പി കത്ത് നൽകുകയും ചെയ്തു.

