Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളി യൂണിയൻ യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.

അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളി യൂണിയൻ യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.

മത്സ്യത്തൊഴിലാളികളുടെ സംഘടനയായ മത്സ്യത്തൊഴിലാളി യൂണിയൻ ( സി.ഐ.ടി.യു ) യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു . അഞ്ചുതെങ്ങ് മത്സ്യ സംഘത്തിൽ നടന്ന അഞ്ചുതെങ്ങ് യൂണിറ്റ് സമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( സി.ഐ.ടി.യു ) സംസ്ഥാന സെക്രട്ടറി എ. സ്നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
അന്തോൻസ് അദ്ധ്യക്ഷത വഹിച്ചു.

ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി പയസ് , സംസ്ഥാന കമ്മിറ്റിയംഗം ആർ.ജറാൾഡ് , സി.ഐ.ടി.യു ഏരിയാസെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ,
സിപിഎം ലോക്കൽ കമ്മിറ്റി അംഗം കിരൺജോസഫ് , ജോബിൻ ജോസഫ്‌ തുടങ്ങിയവർ സംസാരിച്ചു.

അനുഎബ്രഹാം ( പ്രസിഡന്റ് ) , അരുൾദാസ് , അലക്സാണ്ടർ , പീറ്റർ ( വൈസസിഡന്റുമാർ ) , കിരൺ ജോസഫ് ( സെക്ക്രട്ടറി ) , ജോബിൻ , സജൻ ( ജോ.സെക്രട്ടറിമാർ ) എന്നിവർ ഭാരവാഹികളായി 18 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES