Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം സംഘടിപ്പിച്ചു.

അഞ്ചുതെങ്ങിൽ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കായിക്കര ഗവണ്മെന്റ് ആശാൻ മെമ്മോറിയൽ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ഉൽഘാടനം നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂവീസ് സ്വാഗതവും, പിറ്റിഎ പ്രസിഡന്റ് സജി സുന്ദർ ആശംസകളും പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഹെഡ്‌മിസ്‌ട്രെസ്സ് അനുപമ വി ജെ, ആശാൻ പള്ളിക്കൂടം വാട്സപ്പ് കൂട്ടായ്മ അംഗങ്ങളായ അജയകുമാർ, വീണാസുനു, പിടിഎ വൈസ് പ്രസിഡന്റ് പ്രേം ലാൽ, സ്റ്റാഫ് സെക്രട്ടറി ലീന തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കായിക്കര ഓട്ടോ ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിൽ പായസ വിതരണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES