Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധനത്തിനായി പോയ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. വള്ളത്തിലിടിച്ച് 2 തൊഴിലാളികൾക്ക് പരിക്കേറ്റു.

പുലർച്ചെ 5 മണിക്കായിരുന്നു അപകടം. പുതുക്കുറിച്ചി സ്വദേശി നവാസിൻ്റെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് തെറിച്ച് വീണ തൊഴിലാളികൾക്ക് വള്ളത്തിലിടിച്ച് തന്നെ പരിക്കേൽക്കുകയായിരുന്നു.

പുതുക്കുറിച്ചി സ്വദേശി സുധീർ, കൊല്ലം കൊച്ചഴീക്കൽ സ്വദേശി രാജുമോൻ എന്നിവർക്കാണ് പരിക്കേറ്റത്. സുധീറിൻ്റെ കാലിന് പൊട്ടലുണ്ട്. മുഖമിടിച്ച് വീണ രാജുമോൻ്റെ രണ്ട് പല്ലുകളും നഷ്ടമായി. പരിക്കേറ്റവരെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES