Monday, August 26, 2024
HomeANCHUTHENGUകേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ കിഴുവിലത്ത് ബിജെപി പ്രതിഷേധം.

കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരെ കിഴുവിലത്ത് ബിജെപി പ്രതിഷേധം.

ബിജെപി കിഴുവിലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർപദ്ധതികൾ അട്ടിമറിക്കുന്ന കിഴുവിലം ഗ്രാമപഞ്ചായത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കേന്ദ്രസർക്കാർ അംഗൻവാടികൾ വഴി നടപ്പിലാക്കി വരുന്ന പോഷൻ അഭയാന്‍ പദ്ധതി (കുഞ്ഞുങ്ങൾക്കും,അമ്മമാർക്കും നൽകുന്ന ധാന്യങ്ങൾ,ഭക്ഷ്യവസ്തുക്കൾ, സമീകൃത ആഹാരങ്ങൾ) അട്ടിമറിക്കപ്പെടുന്നതിനായി കാലാവധി കഴിഞ്ഞതും ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കൾ ദീർഘകാലമായി വിതരണം ചെയ്തുവരുന്നു, പഞ്ചായത്ത് അധികാരികളുടെ ഒത്താശയോടെ നടക്കുന്ന ഈ ക്രമക്കേടിൽ അടിയന്തരമായി ഇടപെടണമെന്നും, പദ്ധതിയുടെ നടത്തിപ്പിൽ ക്രമക്കേട് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സമരത്തിൽ ആവശ്യം ഉന്നയിച്ചു കത്ത് നൽകി.

ബിജെപി ഏരിയ കമ്മറ്റി പ്രെസിഡന്റ് അശോകൻ അധ്യക്ഷതവഹിച്ച സമരത്തിൽ ജില്ലാ കമ്മിറ്റി അംഗവും,മണ്ഡലം പ്രഭാരി ഒറ്റൂര്‍ മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു,

മുഖ്യപ്രഭാഷണം സംസ്ഥാന കൗൻസിൽ അംഗം ഭുവനേന്ദ്രൻ നായർ ,ജില്ലാ കമ്മിറ്റി അംഗമായ നൗഷാദ്, മണ്ഡലം ജനറൽ സെക്രട്ടറി വിജയകുമാർ നിർവഹിച്ചു.

BMS മേഖലാ സെക്രട്ടറി കൃഷ്ണൻകുട്ടി, മണ്ഡലം സെക്രട്ടറി പ്രകാശ്, കടയ്ക്കാവൂർ പ്രസിഡൻറ്. ബിജു, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് ബിജു, ആശംസകൾ അർപ്പിച്ചു.

ഏരിയ ജനറൽ സെക്രട്ടറി ശിവൻകുട്ടി, കിഴുവിലം സേവാഭാരതി പ്രെസിഡന്റ് ചന്ദ്രമോഹനൻ നായർ, സെക്രട്ടറി സ്മിത,ട്രഷറർ രാജൻ. ബിജെപി കമ്മറ്റി അംഗങ്ങളായ ഹുസൈൻ, നജീബ്, പ്രകാശ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ മറ്റ് പ്രവർത്തകരും, വാർഡ് പ്രസിഡണ്ട്,കമ്മിറ്റി അംഗങ്ങൾ അനുഭാവികളും പങ്കെടുത്തു കൃതജ്ഞത ജനപ്രതിനിധി കൂടിയായ ആശ നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES