Tuesday, August 27, 2024
HomeKERALAസ്വതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി  കോവിഡ് വാക്സീന്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.

സ്വതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി  കോവിഡ് വാക്സീന്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.

പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സീന്‍ ബുസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം. വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കായിരിക്കും സൗജന്യ ബൂസ്റ്റര്‍ ലഭിക്കുക.

സ്വതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷിക‌ാഘോഷത്തിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലായിരിക്കും സൗജന്യം ബൂസറ്റ്ര്‍ ലഭ്യമാകുക. ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ആരംഭിച്ച് ആറ് മാസം കഴിഞ്ഞിട്ടും രാജ്യത്തിതുവരെ അഞ്ച് കോടിയലധികം പേര്‍ മാത്രമാണ് ആകെ സ്വീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES