Friday, August 30, 2024
HomeANCHUTHENGUഇൻഷുറൻസ് ഇല്ലെന്നത് തെറ്റായ വിവരം :അഞ്ചുതെങ്ങ് പോലീസ്

ഇൻഷുറൻസ് ഇല്ലെന്നത് തെറ്റായ വിവരം :
അഞ്ചുതെങ്ങ് പോലീസ്

പോലീസ് വാഹനത്തിന് ഇൻഷുറൻസ് കഴിഞ്ഞതായുള്ള വിവരം തെറ്റാണെന്ന വാദവുമായ് അഞ്ചുതെങ്ങ് പോലീസ് രംഗത്തുവന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന വിവാദ വിഷയത്തിന്റെ പശ്ചാത്തലാത്തിലാണ് അഞ്ചുതെങ്ങ് പോലീസിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിന് ഫൈൻ നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം തുടർന്ന് യുവാവ് പോലീസ് വാഹനത്തിന്റെ ഡീറ്റെയിൽസ് വെഹിക്കിൾ അപ്ലിക്കേഷൻ വഴി പരിശോധിച്ചപ്പോഴാണ് പോലീസ് വാഹനത്തിന്റെ ഇൻഷുറൻസ് 2022 മാർച്ച്‌ 8 ന് അവസാനിച്ചതായി വിവരം ലഭിച്ചത്. ഇത് ചോദ്യം ചെയ്ത യുവാവ് ഫേസ്ബുക്കിൽ ലൈവ് ചെയ്തിരുന്നു.

വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ അഞ്ചുതെങ്ങ് വാർത്തകൾ ഇത് റിപ്പോർട്ട്‌ ചെയ്തിരുന്നു.
ഇതേ തിടർന്നാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

വാഹന ഇൻഷുറൻസ് പുതുക്കിയതാണെന്നും നിലവിൽ 2031 മാർച്ച്‌ 8 വരെ ഫിറ്റ്നസ്സ് ഉള്ള വാഹനത്തിന് 2023 മാർച്ച്‌ 8 വരെ ഇൻഷുറൻസ് കാലാവധി ഉള്ളതായും അധികൃതർ പറയുന്നു.

അപ്ലിക്കേഷനിലെ അപ്ഡേഷനിൽ സംഭവിച്ച പിശകാകാം ഇതിന് കാരണമെന്നും അഞ്ചുതെങ്ങ് പോലീസ് സിഐ ചന്ദ്രദാസ് അഞ്ചുതെങ്ങ് വാർത്തകളെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES