കടയ്ക്കാവൂർ തന്റെ കുട്ടിക്കാലത്തുതനെ ശ്രീനാരായണ ഗുരുദേവനെ കാണാനും അനുഗ്രഹവും പ്രസാദവും വാങ്ങാനും ഭാഗ്യം ലഭിച്ച കടയ്ക്കാവൂർ വെട്ടത്തുവിളാകത്തുവീട്ടിൽ ( പൂലാത്തിമൂട് ) കെ ജനാർദ്ദനൻ ( 104 ) നിര്യാതനായി.
കടയ്ക്കാവൂർ ഊട്ടുപറമ്പ് ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഗുരുദേവൻ വരുമ്പോൾ നേരിട്ട്കാണാനും ഗുരു പച്ചയോലമെടഞത് തറയിലിട്ട് അതിന്മുകളിൽ മെത്തപ്പായിട്ട് വിശ്രമിക്കുന്നത് ദർശിക്കാനും ഭാഗ്യം കിട്ടിയിട്ടുണ്ട്.
ഗുരുദേവൻ ഊട്ടുപറമ്പിൽ നടത്തിയ പ്രതിഷ്ഠകർമ്മം കാണുവാനും അവസരമുണ്ടായി.
പ്രമുഖ നാടകനടനായിരുന്ന ജനാർദ്ദനൻ കടയ്ക്കാവൂർ കുഞ്ഞുകൃഷ്ണപണിക്കർ എന്ന നാടക പ്രതിഭയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ സഹോദര പുത്രന്മാരാ ഡോക്ടർ ജയരാജു ( ശിവ ഗിരിമഠം മീഡിയകമ്മിറ്റി , അനർട്ട് മുൻ ഡയറക്ടർ ) , അജയബോസ് ( നാടകകൃത്ത് ) എന്നിവർ.
ശിവഗിരി മഠത്തിലെ സന്യാസിമാരുടെ പ്രാർത്ഥനയോടെ വീട്ടുവളപ്പിൽ സംസ്കാരചടങ്ങുകൾ നടന്നു. സഞ്ചയനം 24 നാവിലെ 8 മണിക്ക്.

