Tuesday, August 27, 2024
HomeKERALAജനനസർട്ടിഫിക്കറ്റിലടക്കം അമ്മയുടെ പേര് മാത്രമാകാം : ഹൈക്കോടതി

ജനനസർട്ടിഫിക്കറ്റിലടക്കം അമ്മയുടെ പേര് മാത്രമാകാം : ഹൈക്കോടതി

ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും പിതാവിന്റെ പേര് ഒഴിവാക്കി അമ്മയുടെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകുന്നതിനു മുമ്പ് അമ്മയായ സ്ത്രീയുടെ മകൻ ജനനസർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പാസ്പോർട്ടിലുമുള്ള പിതാവിന്റെ പേരു നീക്കി അമ്മയുടെ പേരു മാത്രം ചേർത്തു നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

രേഖകളിൽ പിതാവിന്റെ പേര് വ്യത്യസ്തമാണ്. അമ്മയ്ക്ക് പ്രായപൂർത്തിയാകുന്നതിനു മുമ്പ് പീഡിപ്പിക്കപ്പെട്ടതിനെത്തുടർന്നാണ് ജനനമെന്നും രേഖകളിൽ അമ്മയുടെ പേരു മാത്രം ചേർത്തു നൽകണമെന്ന ആവശ്യം അധികൃതർ നിരസിച്ചെന്നും ഹർജിയിൽ പറയുന്നു. ഇത്തരം കുട്ടികൾ രാജ്യത്തിന്റെ മക്കൾ കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനന സർട്ടിഫിക്കറ്റിലടക്കം തിരുത്തൽ വരുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടാഴ്‌ചയ്ക്കകം തിരുത്തി നൽകണം. ഇതു ഹാജരാക്കി അപേക്ഷിച്ചാൽ വിദ്യാഭ്യാസ രേഖകളിലും പാസ്പോർട്ടിലും ആധാർ ഉൾപ്പെടെ തിരിച്ചറിയൽ രേഖകളിലും തിരുത്തൽ വരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES