Friday, August 23, 2024
HomeKERALAമരുന്നുകളുടെ വിലയിൽ 70 % വരെ കുറവ് വരുത്താനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍.

മരുന്നുകളുടെ വിലയിൽ 70 % വരെ കുറവ് വരുത്താനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍.

അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയിലാകും ഇളവ് വരുത്തുന്നത്.

മരുന്നിന്റെ വില കുറയ്ക്കുന്ന തീരുമാനം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഈ മാസം 26-ന് മരുന്ന് നിര്‍മാണ കമ്ബനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്ബനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവിലയ്ക്ക് വില്‍ക്കുന്നത് എന്ന കണക്ക് മരുന്ന് നിര്‍മാണ കമ്ബനികള്‍ക്ക് മുന്നില്‍ വയ്ക്കും. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്.

ഇത് കേന്ദ്രസര്‍ക്കാര്‍ മരുന്നു കമ്ബനികള്‍ക്കുമുന്നില്‍ വയ്ക്കും. തുടര്‍ന്ന് വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. ഇപ്രകാരം വിവിധ മരുന്നുകള്‍ക്ക് എഴുപത് ശതമാനംവരെ വിലകുറയുമെന്നാണ് കരുതുന്നത്. വിലക്കുറവ് നിലവില്‍വരുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന രോഗികള്‍ക്ക് ആശ്വാസമാകും.

ജീവിതശൈലി രോഗങ്ങള്‍ക്കും അര്‍ബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും നിലവില്‍ ജി എസ് ടി 12ശതമാനമാണ്. ഇത് കുറയ്ക്കാനായാല്‍ തന്നെ വിലയില്‍ ഗണ്യമായ മാറ്റം ഉണ്ടാകും. കഴിഞ്ഞ ഏപ്രിലില്‍ 40000ല്‍ അധികം മരുന്നുകള്‍ക്ക് വില കൂടിയിരുന്നു. അന്ന് അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയര്‍ന്നിരുന്നു.

വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട ഈ മരുന്നുകള്‍ക്ക് പ്രതിവര്‍ഷം 10ശതമാനം വര്‍ധന നടത്താം, ഇതനുസരിച്ചാണ് ഏപ്രിലില്‍ വില കൂടിയത്.5000 കോടിയിലേറെ മരുന്ന് ഉപഭോഗം ആണ് ഒരു വര്‍ഷം രാജ്യത്ത് നടക്കുന്നത് . അവശ്യമരുന്നുകളുടെ 2015-ലെ പട്ടിക പരിഷ്‌കരിക്കാനുള്ള തീരുമാനവും കേന്ദ്ര ആരോഗ്യമന്ത്രാലയം എടുത്തിട്ടുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES