Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിലെ വിവിധ ക്ഷേത്രങ്ങളിലായ് വാവ്ബലി ചടങ്ങുകൾക്കായെത്തിയത് അഞ്ഞൂറിലേറെ വിശ്വാസികൾ.

അഞ്ചുതെങ്ങിലെ വിവിധ ക്ഷേത്രങ്ങളിലായ് വാവ്ബലി ചടങ്ങുകൾക്കായെത്തിയത് അഞ്ഞൂറിലേറെ വിശ്വാസികൾ.

കർക്കീടക വാവിനോട് അനുബന്ധിച്ച് അഞ്ചുതെങ്ങിലെ വിവിധ ക്ഷേത്രങ്ങളിലായ് വാവ്ബലി
ചടങ്ങുകൾക്കായെത്തിയത് അഞ്ഞൂറിലേറെ വിശ്വാസികൾ

കായിക്കര കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിലും കോവിൽതോട്ടം ദേവീ ക്ഷേത്രത്തിലുമായ് ഒരുക്കിയ ബലിതർപ്പണ ചടങ്ങുകൾക്കുള്ള സൗകര്യമാണ് വിശ്വാസികൾ പ്രയോജനപ്പെടുത്തിയത്.

തിലഹവനത്തിനും ബലിതർപ്പണത്തിനുള്ള സൗകര്യം ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ക്ഷേത്രത്തോട് ചേർന്നുള്ള കടൽക്കരയിൽ ഒരുക്കി നൽകുകയായിരുന്നു. ശാന്തവും വൃത്തിയുള്ളതുമായ കടൽതീരത്ത് തിരക്കില്ലാതെയും, വാഹനങ്ങൾ ക്ഷേത്ര സമീപത്ത് തന്നെ പാർക്ക് ചെയ്യുവാനും കഴിയുന്നതിനാലുമാണ് വിശ്വാസികളെ അഞ്ചുതെങ്ങിലേയ്ക്ക് ആകർഷിയ്ക്കുവാൻ കാരണമായതെന്നാണ് സൂചന.

27 നു രാത്രി 9 മുതൽ വാവ് തീരുന്നത് വരെയാണ് ഭക്തർക്ക് ബലി കർമ്മങ്ങൾ ചെയ്യുവാൻ സൗകര്യം ഒരുകി നൽകിയത്. ഇത്തവണത്തെ ചടങ്ങുകൾക്കെത്തിയ വിശ്വാസികളുടെ വർദ്ധന കണക്കിലെടുത്ത് തുടർ വർഷങ്ങളിൽ കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES