കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് അഞ്ചുതെങ്ങ് മീരാൻകടവിന് സമീപം വാടയിൽവീട്ടിൽ സുധീർ സെൻ സോണിയ ദമ്പതികളുടെ മകൻ പതുനഞ്ച്കാരനായ മേഘനാഥ് എസ് രണ്ട് വർഷത്തോളമെടുത്ത് വളർത്തിയ തന്റെ തലമുടി ധാനംചെയ്ത് മാതൃകകാട്ടിയത്.
ക്യാൻസർ രോഗികളുടെ മുടി കീമോ തെറാപ്പിയ്ക്ക് ശേഷം നഷ്ടപ്പെടുന്നതിൽ തോന്നിയ മനോവിഷമമാണ് മേഘനാഥ്നെ മുടിവളർത്തി ദാനം ചെയ്യുവാനായ് പ്രേരിപ്പിച്ചത്. രണ്ട് വർഷത്തോളം നീട്ടി വളർത്തിയ തലമുടി ഇന്നലെയാണ് അദ്ദേഹം ദാനം ചെയ്തത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ മേഘനാഥ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് (പുത്തൻനട) ബിജെപി പ്രവർത്തകൻകൂടിയാണ്.
ചേതന കേശദാനം സ്നേഹദാനം സംഘടനയും തൃശൂർ അമല ക്യാൻസർ സെന്ററും സംയുക്തമായ് നടപ്പിലാക്കുന്ന ആശാകിരണം പദ്ധതിയിലൂടെയാണ് മേഘനാഥ് തന്റെ തലമുടി ദാനം ചെയ്തത്.

