Wednesday, August 28, 2024
HomeKERALAമൂന്ന് പകലും രണ്ട് രാത്രിയും കൊണ്ട് ഹംപിയെ അടിമുടി തൊട്ടറിയാൻ ടൂർ പാക്കേജുമായി IRCTC.

മൂന്ന് പകലും രണ്ട് രാത്രിയും കൊണ്ട് ഹംപിയെ അടിമുടി തൊട്ടറിയാൻ ടൂർ പാക്കേജുമായി IRCTC.

യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രദേശമാണ് കര്‍ണാടകയിലെ ഹംപി. 14-ാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യതലസ്ഥാനമായിരുന്നു ഹംപി.

ഹോസ്‌പേട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഹംപിയുടെ വിസ്തീര്‍ണം 4,100 ഹെക്ടറാണ്. അത്യന്തം പ്രൗഢഗംഭീരമായ മാളികകളും ക്ഷേത്രങ്ങളും ഉണ്ടായിരുന്ന ഹംപി ഇന്ന് പോയകാല അവശേഷിപ്പുകള്‍ പേറുന്ന പുരാതന നഗരത്തിന്റെ പ്രേതാത്മാവ് മാത്രമാണ്. ചരിത്രവും, സംസ്‌കാരവും ഇഷ്ടപ്പെടുന്നവര്‍ ഉറപ്പായും ഹംപി കണ്ടിരിക്കണം.

വെറും മൂന്ന് പകലും രണ്ട് രാത്രിയും മതി ഹംപിയെ അടിമുടി തൊട്ടറിഞ്ഞ് വരാന്‍. ഐആര്‍സിടിസി ഇതിനായി പ്രത്യേക ടൂര്‍ പാക്കേജ് ഒരുക്കിയിട്ടുണ്ട്.

ഹുബ്ലിലി റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ എത്തിച്ചേരുന്ന നിങ്ങളെ ടൂര്‍ ഗൈഡ് വന്ന് കൂട്ടിക്കൊണ്ടുപോകും. ഹോട്ടലിലെ ചെക്ക് ഇന്‍ കഴിഞ്ഞ ശേഷം പിന്നീട് കാഴ്ചകള്‍ കാണാനുള്ള സമയമാണ്.

വീരുപക്ഷ ക്ഷേത്രം, കടലെ കാലു ഗണേശ, സസിവെ കാലു ഗണേശ, കൃഷ്ണ ക്ഷേത്രം, ലക്ഷ്മി നരസിംഹ, ബദാവി ലിംഗ, സിസ്റ്റര്‍ സ്റ്റോണ്‍സ്, ഭൂഗര്‍ഭ ക്ഷേത്രം, മിന്റ് ഹൗസ്, എലഫന്റ് സ്റ്റേബിള്‍സ്, ഹസാര രാമ ക്ഷേത്രം, പാലസ് ഏരിയ, മഹാനവമി ഡിബ്ബ, ക്വീന്‍സ് ബാത്ത് എന്നിവ കാണാം. വൈകീട്ട് തുംഗ ഭദ്ര ഡാമും കണ്ട് രാത്രി ഹോട്ടലിലേക്ക് മടങ്ങാം.

രണ്ടാം ദിവസം ബദാമി ഐഹോള്‍ പട്ടാഡ്കലിലേക്ക് പോകണം. ഇവിടെ ബനശങ്കരി ക്ഷേത്രം, ബദാമി ഗുഹകള്‍, പട്ടടക്കല്‍ മല്ലികാര്‍ജുന-ഐഹോള്‍ ദുര്‍ഗാഡഗുഡി എന്നിവ കണ്ട് രാത്രി ഹോട്ടലില്‍ പോയി ഉറങ്ങാം.

മൂന്നാം ദിവസം വിജയ വിത്തല ക്ഷേത്രവും അവിടുത്തെ വിശ്വപ്രസിദ്ധമായ കല്ല് കൊണ്ടുള്ള രഥവും, കിംഗ്ട്‌സ ബാലന്‍സ്, പുരന്ദര മണ്ഡപം, ഓള്‍ഡ് പില്ലര്‍ ബ്രിഡ്ജ് എന്നിവയും കണ്ട് ഹൂബ്ലി റെയില്‍വേ സ്റ്റേഷനോ ബസ് സ്റ്റാന്‍ഡിലോ കൊണ്ടിപോയി വിടും. ഇവിടെ നിന്ന് വീട്ടിലേക്ക് മടക്കം.

ചെലവ്

ഹോട്ടലില്‍ നിന്ന് സെഡാനിലാകും നിങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക. താമസമുള്‍പ്പെടെ ഒരാള്‍ക്ക് 21,760 രൂപയും, രണ്ട് പേരുടെ ഷെയറിംഗ് ആണെങ്കില്‍ 11,260 രൂപയും, മൂന്ന് പേരുണ്ടെങ്കില്‍ 8,000 രൂപയുമാണ് ഒരാളുടെ നിരക്ക്. അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടി കൂടെയുള്ളവര്‍ക്ക് എക്‌സ്ട്രാ ബെഡ് ഉള്‍പ്പെടെ 3,470 രൂപ മാറ്റി വയ്‌ക്കണം. പ്രത്യേക കിടക്ക വേണ്ടെങ്കില്‍ 2,610 രൂപ കുഞ്ഞിനായി നീക്കി വച്ചാല്‍ മതി.

എ.സി വണ്ടിയാലകും യാത്ര. താമസിക്കാനും എ.സി മുറി തന്നെയാകും നല്‍കുക. ഹോട്ടലില്‍ കോമപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകും. ടോള്‍, പാര്‍ക്കിംഗ്, ഡ്രൈവര്‍ ബാറ്റ, സ്റ്റേറ്റ് പര്‍മിറ്റ് ചാര്‍ജുകളെല്ലാം പാക്കേജില്‍ ഉള്‍പ്പെടും. ട്രാവല്‍ ഇന്‍ഷുറന്‍സും പാക്കേജിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES