Wednesday, August 21, 2024
HomeNATIONALസ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി.

76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചു. പുഷ്പാര്‍ച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്.

ചെങ്കോട്ടയില്‍ എത്തിയ അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.ശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. വായു സേന ഹെലികോപ്ടറുകള്‍ ഈ സമയം പുഷ്പ വൃഷ്ടി നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES