ഇന്ത്യൻ സ്വത്രന്ത്ര്യ സമരത്തിന്റെ എഴുപത്തഞ്ചാം വാർഷി കത്തോടനുബന്ധിച്ച് ഭാരതത്തിലെ ആദ്യ സ്വതന്ത്ര്യ സമരമായ അഞ്ചുതെങ്ങ് വിപ്ലവത്തിന്റെ മുന്നൂറാം വാർഷികവും രക്തസാക്ഷി അനുസ്മരണവും നടത്തി. തുടർന്ന് സ്വാതന്ത്ര്യ സമരത്തിന്റെ തുറക്കാത്ത അധ്യായങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപിച്ചു.
അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്. എസ്. കേഡേറ്റുകൾക്കും മറ്റു ക്ഷണിക്കപ്പെട്ട വ്യക്തികൾക്കുമായി നടത്തിയ സെമിനാർ പ്രശസ്ത എഴുത്തുകാരനും സാഹിത്യവിമർശകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫ. എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എസ് അരുൺ അധ്യക്ഷനായിരുന്നു. ഗവേഷകനായ എ. അനിൽകുമാർ വിഷയം അവതരിപ്പിച്ചു. എൻ. ജാക്സൺ, എസ്. റോച്ച്, ഫ്രീമൂസ് ഫ്രാൻസിസ്, തദയൂസ്. ജെ, റ്റെറി ഫ്രാൻസിസ് എന്നിവർ പ്രതികരണം നടത്തി.
സദസ്സിൽ നിന്നുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പ്രൊഫ.എസ് സുധീഷും, ഗവേഷകനായ എ. അനിൽകുമാറും മറുപടി നൽകി. സെമിനാറിന് പ്രിൻസിപ്പൽ തദയൂസ് സ്വാഗതവും എൻ. എസ്. എസ്. സ്കൂൾ കോർഡിനേറ്റർ നന്ദിയും പറഞ്ഞു.




