Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് നെടുങ്ങണ്ട കനാലിലേയ്ക്ക് ഓട്ടോറിക്ഷാ മറിഞ് അപകടം.

അഞ്ചുതെങ്ങ് നെടുങ്ങണ്ട കനാലിലേയ്ക്ക് ഓട്ടോറിക്ഷാ മറിഞ് അപകടം.

നെടുങ്ങണ്ട കനാലിലേയ്ക്ക് ഓട്ടോറിക്ഷാ മറിഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട്മണിയോടെ പുതിയപാലത്തുനിന്ന് അരിവാളം പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വാഹനം അഞ്ചുതെങ്ങിൽ നിന്നുള്ളതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

അപകടം നടക്കുമ്പോൾ വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്നും ഇവരെ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെന്നും സ്ഥിരീകരിയ്ക്കാത്ത സൂചനയുണ്ട്.

സമീപത്തെ ഉയർന്ന മേഖലകളിലെ പുരയിടങ്ങൾ വൃത്തിയാക്കിയതിൽ പിന്നെ പെയ്ത മഴയിൽ മുകൾ പ്രദേശത്തു നിന്നും ഒഴുകിയെത്തിയ മണൽ കുന്നുകൂടിക്കിടന്ന് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നു പോകുമ്പോൾ തെന്നി മാറി അപകടം സംഭവിക്കുക പതിവാണെന്ന് ഇവിടുത്തെ കാർ പറയുന്നു.

അത്തരത്തിൽ മുൻവശത്തെ ചക്രങ്ങൾ തെന്നിമാറിയ വാഹനം നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നോ എന്നത് വ്യക്തമല്ല.

വീഡിയോ ദൃശ്യങ്ങൾ :

https://youtube.com/shorts/XLGU_EQ-2yU?feature=share

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES