Monday, August 26, 2024
HomeANCHUTHENGUകർഷകദിനത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ വിളംബര ജാഥയും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

കർഷകദിനത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് കൃഷിഭവന്റെ നേതൃത്വത്തിൽ വിളംബര ജാഥയും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

കർഷകദിനത്തിന്റെ ഭാഗമായി അഞ്ചുതെങ് കൃഷിഭവൻ കൃഷിദർശൻ പരിപാടി യുടെ വിളംബര ജാഥയും കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

വിളമ്പര ജാഥയിൽ പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ,ബ്ലോക്ക്‌ മെമ്പർ,വാർഡ് മെമ്പർമാർ, കർഷകർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തുടർന്ന് പഞ്ചായത്ത്‌ ഹാളിൽ നടന്ന കർഷകരെ ആദരിക്കൽ ചടങ്ങ് ചിറയിൻകീഴ് MLA വി ശശി നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ലൈജു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മുതിർന്ന കർഷകനായി ഹരിച്ചന്ദ്രൻ, മികച്ച ജൈവ കർഷക ചരിഷ്മ റസ്സൽ, വിദ്യാർത്ഥി കർഷകൻ മാസ്റ്റർ ഇമ്മനുവേൽ ഹെൽവിൻ, മികച്ച മത്സ്യ കർഷകൻ അൻവറുദ്ധീൻ, മികച്ച SC കർഷകൻ അനീഷ്, മികച്ച സ്ഥാപനം GBBLPS, അഞ്ചുതെങ്, മികച്ച ക്ഷീര കർഷക ഗീതകുമാരി, മികച്ച വനിതാ കർഷക സിബി ഹെൻറി എന്നിവരെ ആദരിച്ചു.

ചടങ്ങിൽ കൃഷിഓഫീസർ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES