Thursday, August 29, 2024
HomeNATIONALപരീക്ഷയില്‍ മാര്‍ക്ക് കുറച്ച് തോൽപ്പിച്ചെന്ന് ആരോപണം : ജാര്‍ഖണ്ഡിൽ കണക്ക് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് തല്ലി...

പരീക്ഷയില്‍ മാര്‍ക്ക് കുറച്ച് തോൽപ്പിച്ചെന്ന് ആരോപണം : ജാര്‍ഖണ്ഡിൽ കണക്ക് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍.

പരീക്ഷയില്‍ മാര്‍ക്ക് കുറച്ചതിന്റെ പേരില്‍ അധ്യാപകനെയും സ്‌കൂള്‍ സ്റ്റാഫിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍.

ഒന്‍പതാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ തല്ലിയത് ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം.  

ഷെഡ്യൂള്‍ഡ് ട്രൈബ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് തല്ലിയത്.

ആകെ 36 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി, അതില്‍ 11 പേരാണ് പരാജയപ്പെട്ടത്. ഇത് ഒന്‍പതാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ തോല്‍ക്കാന്‍ ഇടയാക്കിയെന്നും ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ആക്രമിച്ചത്.

വീഡിയോ : https://youtube.com/shorts/BJVYWGyZ6XI?feature=share

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES