Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഓണചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പിച്ചെന്ന് ആക്ഷേപം.

അഞ്ചുതെങ്ങിൽ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഓണചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പിച്ചെന്ന് ആക്ഷേപം.

അഞ്ചുതെങ്ങിലെ കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഓണചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പിച്ചെന്ന് ആക്ഷേപം.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി. ഡി. എസും സംയുക്തമായി സെപ്റ്റംബർ 3 മുതൽ 5 വരെ സംഘടിപ്പിച്ച ഓണചന്ത (ഓണപിപണനമേള 2022) വിജയപ്പിക്കാനാണ് കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി നിർബന്ധമായ് സാധനങ്ങൾ വാങ്ങിപ്പിച്ചെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.

കൂടാതെ, ഓണചന്തയിൽ നിന്ന് സാധനം വാങ്ങാത്ത അംഗങ്ങൾക്ക് അപ്രഖ്യാപിത ഫൈനുമുണ്ടത്രേ.
ഓണചന്ത എല്ലാ കുടുംബശ്രീ അംഗങ്ങളും നിർബന്ധമായും സന്ദർശിയ്ക്കണമെന്നും സന്ദർശനം നടത്തിയെന്ന് ഉറപ്പാക്കാൻ രജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്നും അപ്രഖ്യാപിത നിയമം ഉണ്ടത്രെ.

എന്നാൽ ഒപ്പ് വയ്ക്കാൻ രജിസ്റ്റർ കിട്ടണമെങ്കിൽ പക്ഷെ, വെറുതെ പോയി കണ്ടാൽ പോരാ സാമാന്യം തെറ്റില്ലാത്ത തുകയ്ക്ക് അംഗങ്ങൾ തന്നെ വിൽപ്പനയ്ക്ക് എത്തിച്ച സാധനങ്ങൾ വാങ്ങിയിരിക്കണം, എന്നാൽ മാത്രമേ അവിടുത്തെ രജിസ്റ്ററിൽ ഒപ്പിടാൻ ബന്ധപ്പെട്ടവർ അനുവധിയ്ക്കുള്ളൂവെന്നും പറയപ്പെടുന്നു.

കൂടാതെ, ഓണചന്തയിൽ നിന്നു വിട്ടുനിന്നവർക്ക് ഭാവിയിൽ കുടുംബശ്രീ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിൽ നിന്ന് മാറ്റിനിർത്തുമെന്ന ഭീഷണിയും കുടുംബശ്രീ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായെന്നു പറയപ്പെടുന്നു.

മുൻകാലങ്ങളിലും സമാന ഭീഷണികൾ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. പാർട്ടി പരിപാടികൾക്ക് നിശ്ചിത ഫണ്ടും, പരിപാടിയിൽ ഓരോ കുടുംബശ്രീകളിൽ നിന്ന് നിശ്ചിത അംഗങ്ങൾ പങ്കെടുക്കണണമെന്നത് വൻ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES