അഞ്ചുതെങ്ങ് താഴമ്പള്ളി ഇടവക വികാരി നിര്യാതനായി. താഴമ്പള്ളി സെന്റ് ജെയിംസ് ദേവാലയത്തിലെ വികാരിയായിരുന്ന ജെറോം നെറ്റോ (57) നിര്യാതനായത്.
പുലർച്ചെ ഏഴുമണിയോടെ പള്ളിയ്ക്ക് സമീപത്തെ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്നുവർഷക്കാലമി താഴമ്പള്ളി ഇടവകയിൽ സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. പൊഴിയൂർ പരിത്തിയൂർ സ്വദേശിയായിരുന്നു അദ്ദേഹം.
ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

