നമീബിയയില്‍ നിന്നുള്ള ചീറ്റപ്പുലികള്‍ ഇന്ത്യയില്‍ എത്തി. വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഇന്ത്യയിലെത്തിയത്.
ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് എത്തിക്കുകയായിരുന്നു.
അവിടെ നിന്നാണ് ചീറ്റകളെ ഹെലികോപ്ടറില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.
ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോ ദോശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടു. അഞ്ച് പെണ് ചീറ്റകളും മൂന്ന് ആണ് ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് പറന്നിറങ്ങിയത്. പെണ് ചീറ്റകള്‍ക്ക് രണ്ട്-അഞ്ച് വയസും ആണ് ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസുമാണ് പ്രായം. ഇവക്കായി ഏഴ് ഹെലിപ്പാഡുകളാണ് കുനോ ദോശീയോദ്യാനത്തില്‍ ഒരുക്കിയിരിക്കുന്നത്.
ലോകത്താകെ 7000ത്തിനു താഴെ ചീറ്റപ്പുലികള്‍ മാത്രമാണ് അവശേഷിക്കുന്നത്.

