റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയവരിൽ രണ്ടുപേരെ ഇന്ത്യൻ എംബസിയിൽ എത്തിച്ചതായ് റിപ്പോർട്ട്കൾ. ഇവരിൽ ഒരാൾ അഞ്ചുതെങ്ങിൽ നിന്ന് തൊഴിൽതട്ടിപ്പിലൂടെ റഷ്യയിൽ കുടുങ്ങിയ പ്രിൻസാണെന്ന റിപ്പോർട്ട്കളാണ് പുറത്തുവന്നിരിക്കുന്നത്.
തൊഴിൽ തട്ടിപ്പിലൂടെ റഷ്യയിലേക്ക് കടത്തിയതിൽ രണ്ടോളം മലയാളികളെ ഇന്ത്യൻ എംബസിയിൽ എത്തിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇന്ത്യൻ എംബസിയിൽ എത്തിച്ചവരിൽ ഒരാൾ അഞ്ചുതെങ്ങ് കുരിശ്ശടിമുക്ക് കോപ്രാക്കൂട് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ ആണെന്നാണ് റിപ്പോർട്ട്കൾ മറ്റൊരാൾ ആരാണെന്നതെപ്പറ്റി സൂചനയില്ല. ഇത് പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ ആണെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇവരെ കഴിഞ്ഞ ദിവസം മോസ്കോയിലെ എംബസിയിൽ എത്തിച്ചതായാണ് റിപ്പോർട്ട്കൾ.
പാസ്പോർട്ട് നഷ്ടമായതിനാൽ ഇവർക്ക് എംബസി താത്കാലിക പാസ്പോർട്ടും യാത്രാ രേഖകളും നൽകി ഇവരെ വൈകാതെ നാട്ടിലെത്തിത്തിക്കുമെന്നും റിപ്പോർട്ട്ഉണ്ട്.
അഞ്ചുതെങ്ങ് സ്വദേശികളായ ടിനു (25), വിനീത് (23) എന്നിവർ ഉൾപ്പെടെയുള്ള മറ്റുള്ള ഇന്ത്യകാർക്കായി വരും ദിവസങ്ങളിൽ തന്നെ ഇന്ത്യൻ എംബസിയിൽ എത്തിക്കുവാനുള്ള തീവ്ര ശ്രമങ്ങൾ നടന്നുവരുന്നതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

