ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയ്ക്ക് മുകളിൽനിന്ന് വീണ് 24 കാരന് പരുക്ക് പറ്റി. കോട്ടയ്ക്ക് മുകളിലെ പടപ്പാതയിൽ നിന്ന് കാൽവഴുതി വീണാണ് യുവാവിന് പരിക്കു പറ്റിയത്.
ബാംഗ്ലൂർ സ്വദേശികളായ മൂന്ന് അംഗ സംഘത്തിലെ ആയുഷ് 23 നാണ് പരുക്ക് പറ്റിയത്. 32 അടിയോളം ഉയരമുള്ള കോട്ടയ്ക്ക് മുകളിലെ നടപ്പാതയിൽ നിന്ന് കാൽവഴുതി താഴെയുള്ള വെട്ടുകല്ല് പാകിയ നടപ്പാതയിലേക്ക് വീഴുകയായിരുന്നു. ഈ ഭാഗങ്ങളിൽ സംരക്ഷണ കവചം ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്.
വീഴ്ചയിൽ കൈയ്ക്കും മുഖത്തും ഗുരുതര പരുക്കുണ്ട്. അപകടം സംഭവിച്ചയുടെ യുവാവിനെ അഞ്ചുതെങ്ങ് സി എച്ച് സി യിൽ എത്തിക്കുകയും തുടർന്ന്, പ്രാഥമിക ചികിത്സ നൽകി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയുമായിരുന്നു. അവിടെനിന്ന് വിദ്ഗ്ദ്ധ പരിശോധനകൾക്കായി കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.