Thursday, August 29, 2024
HomeTHIRUVANANTHAPURAMകൺസഷൻ കാർഡ് എടുക്കാനെത്തിയ അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാർ വക ക്രൂരമർദ്ധനം.

കൺസഷൻ കാർഡ് എടുക്കാനെത്തിയ അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാർ വക ക്രൂരമർദ്ധനം.

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് പിതാവിന് ക്രൂര മർദനം. മകളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് ക്രൂരമായി മർദ്ദിച്ചത്.

ആമച്ചൽ സ്വദേശി പ്രേമനന്ദനും മക്കൾക്കുമാണ് കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനമേറ്റത്. അച്ഛനും മകളും ആശുപത്രിയിൽ ചികിത്സ തേടി.

പ്രേമനും രണ്ട് പെൺ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയിൽ എത്തിയത്. മക്കൾക്കായ് കൺസഷൻ ടികെറ്റ് കാർഡ് ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. പ്രേമനെ ബലം പ്രയോഗിച്ച് ഇവിടെ നിന്ന് മാറ്റാനും കുട്ടികളെയടക്കം ഉന്തിയും തള്ളിയും മാറ്റാനുമുള്ള ജീവനക്കാരുടെ ശ്രമമാണ് ക്രൂര മർദ്ധനത്തിൽ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES