ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും കെൾട്രോണിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നഗരത്തിൽ നടപ്പിലാക്കുന്നത്. നഗരസഭ മുൻ അധ്യക്ഷനായിരുന്ന എം.പ്രദീപിന്റെ വീട്ടിലെത്തി QR കോഡ് അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ചു കൊണ്ട് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിംസ്റ്റം സാധ്യമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം 5000 QR കോഡുകൾ നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലുമായി പതിപ്പിക്കും. ഇതിനായി ഓരോ വാർഡിലും പരിശീലനം ലഭിച്ച 2 അംഗങ്ങളെ വീതം നിയോഗിച്ചിട്ടുണ്ട്. സേവനം ലഭ്യമാവുന്ന ഗുണഭോക്താക്കൾക്ക് ഈ ആപ്ലിക്കേഷനിലൂടെ ഇതു സംബന്ധിച്ച പരാതികളും ബോധിപ്പിക്കാം. കൂടാതെ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ജലാശയങ്ങളിലൂടെ ഒഴുക്കി വിടുന്നതുമായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ നഗരസഭയിൽ പരാതിപ്പെടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നഗരപരിധിയിൽ ഈ സേവനം ലഭിക്കുന്നതിന് ഗുണഭോക്താവിന്റെ റേഷൻകാർഡ് ആധാർകാർഡ്, മൊബൈൽ നമ്പർ എന്നിവയടങ്ങുന്ന വിവരങ്ങൾ വീട്ടിലൊ സ്ഥാപനത്തിലൊ എത്തുന്ന ഹരിതകർമ്മസേന പ്രവർത്തകർക്ക് കൈമാറേണ്ടതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.
വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എ.നജാം, അവനവഞ്ചേരി രാജു, ഗിരിജടീച്ചർ, സിഡിഎസ് ചെയർപേഴ്സൺ എ.റീജ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ഹരിതകേരളമിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന, ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

