അറ്റകുറ്റപ്പണിക്കും ഇന്റർ ലിങ്കിങ്ങിനുമായി ആറ്റിങ്ങൽ വാട്ടർ അതോറട്ടറി കുടിവെള്ളം വിതരണം നിർത്തിവയ്ക്കുമ്പോൾ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ്. ഒരുമാസക്കാലത്തേക്ക് പമ്പിങ് നിർത്തിവച്ചാൽ ഈ പ്രദേശത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാകും.ദൂരപ്രദേശങ്ങളിൽ പോയി തലചുമടായും വാഹനങ്ങളിലും കുടിവെള്ളം എടുക്കേണ്ട അവസ്ഥ ഉണ്ടാകും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമപഞ്ചായത്ത് ആണ് അഞ്ചുതെങ്ങ്. തനത് വരുമാനം ഇല്ലാത്തതിനാൽ കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഗ്രാമപഞ്ചായത്തിന് സാധിക്കാത്ത അവസ്ഥ യാണ്, അതുകൊണ്ട് വാട്ടർ അതോറിറ്ററി നേരിട്ട് ഈ സമയങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്ര അഭ്യർത്ഥിച്ചു.
ഇത് സംബന്ധിച്ച് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിട്ടുണ്ട്.

